വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി രാജേഷ് ധാ, അദാനി പോർട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവർ ചുമതലയേറ്റു

വി.എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം.ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന് കൈമാറിയത് വിവാദമായിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചു.

Top