ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് പ്രശസ്ത തിരകഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം:ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് പ്രശസ്ത തിരകഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായി.

ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിലെ മുഴുവൻ യൂണിയൻ ഭാരവാഹികൾ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ കെ.എസ്.സവാദ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ എം.വി.വിസ്മയ തുടങ്ങിയവർ സംസാരിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ അഡ്വൈസർ പ്രൊഫസർ കെ.നയന സ്വാഗതവും മാഗസിൻ എഡിറ്റർ എ.എൻ.നിലീന നന്ദിയും പറഞ്ഞു. ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകരായ ശരത്ത് ശങ്കർ, കെ പി ശരത്ത്, ജിഷ്ണു കെ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

Top