തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ബീയര്‍ പ്രസാദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. വിജേഷ് ഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയ-ഹാസ്യ-കുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.

Top