അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രം: എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സമ്മതപത്രം വേണമെന്ന എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വേണമെന്ന ഉത്തരവ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ നടപ്പിലാക്കിയത്.

ഉത്തരവ് അനുസരിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രം സമർപ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പിൽ ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ വേണം. പണമടയ്ക്കുന്നയാൾ എസ്ബിഐ ഇടപാടുകാരനാണെങ്കിൽ സമ്മത പത്രം നൽകേണ്ടതില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പർ സ്ലിപ്പിൽ രേഖപ്പെടുത്തണം. എസ്ബിഐയുടെ മിക്ക ബ്രാഞ്ചുകളിലും പുതിയ പരിഷ്കാരം വ്യക്തമാക്കിബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Top