ഇ-പാൻ കാർഡ്; അറിയേണ്ട കാര്യങ്ങൾ

രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ 2019 മെയ് 31നകം പാൻ കാർഡ് എടുക്കണം

ഇ പാൻ കാർഡിൽ അപേക്ഷകന്‍റെ പേര്, അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെ പേര്, ജനന തീയതി എന്നീ വിവരങ്ങൾ ഉണ്ടാകും. പാൻ നമ്പർ, ക്യൂ ആർ കോഡ് എന്നിവയും പാൻ നമ്പരിലുണ്ടാകും. ക്യൂ ആർ കോഡ് വഴി സ്കാനിങ്ങിലൂടെ പാൻ വിശദാംശങ്ങൾ ലഭ്യമാക്കാനാകും.

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഡൌൺലോഡ് ചെയ്യാവുന്ന PAN QR കോഡ് റീഡർ എന്ന ആപ്പ് വഴി ഇ-പാൻ ഉപയോഗിക്കാം. ഈ ആപ്പ് ഉപയോഗിക്കാൻ കുറഞ്ഞത് 12 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയുള്ള ഫോൺ വേണം.

ആദായനികുതി അടയ്ക്കുന്നതിന് പാൻ കാർഡ് ആവശ്യമാണ്

2018 ജുലൈ ഏഴിന് മുമ്പ് ഉണ്ടായിരുന്ന പഴയ മോഡൽ പാൻകാഡും പുതിയ ഇ-പാൻ കാർഡിനും ഒരുപോലെ സാധുത ഉണ്ടായിരിക്കും

പുതിയ ഇ-പാൻ കാർഡിന്‍റെ വിശദവിവരങ്ങൾക്കായി https://www.tin-nsdl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ഒരു പോപ്പ്-അപ്പ് വരും, പുതിയ പാൻ കാർഡ് വിവരങ്ങൾ അവിടെനിന്ന് അറിയാം.

Top