താജ്‌മഹൽ പ്രവേശന ഫീസ് അഞ്ചിരട്ടി കൂട്ടി

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്‌മഹൽ. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്‌മഹൽ കാണാനായി ആഗ്രയിലെത്തുന്നത്. താജ്‌മഹൽ സന്ദർശിക്കാൻ പ്രവേശന ഫീസായി ആഭ്യന്തരയാത്രികർക്ക് 50 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. എന്നാൽ ഇന്നുമുതൽ ഇത് കുത്തനെ ഉയർത്തി. 50 രൂപയുടെ സ്ഥാനത്ത് ഇനിമുതൽ 250 രൂപ നൽകണം.

വിദേശ സഞ്ചാരികൾക്കുള്ള നിരക്ക് 1300 രൂപയായി വർധിപ്പിച്ചു. സാർക്ക് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ ഇനിമുതൽ 540 രൂപയ്ക്ക് പകരം 740 രൂപ പ്രവേശന ഫീസായി നൽകണം. താജ്‌മഹലിന്‍റെ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചതാണിക്കാര്യം.

Top