‘കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും’

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം അഡ്‌ലെയ്ഡിലേക്ക് ശ്രദ്ധ തിരിച്ച് കഴിഞ്ഞു. ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഓസീസ് ടീമിന്റെ പരിശീലനത്തിനെത്തിയ ആറ് വയസ്‌കാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓസീസിന്റെ പരിശീലനത്തില്‍ താരങ്ങളുടെയും പരിശീലകരുടെയുമെല്ലാം മനം കവര്‍ന്ന ആര്‍ച്ചി ഷില്ലറിന്റെ കഥ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സഹജീവി സ്‌നേഹത്തിന്റെ മാതൃയാണ്.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിന്റെ പരിശീലനത്തിലേക്ക് ആര്‍ച്ചി ഷില്ലറിനെ ക്ഷണിച്ചത് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറാണ്. പാകിസ്താനെതിരെ യുഎഇയില്‍ നടന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹൃദ്‌രോഗിയായ ഷില്ലറെ ലാങ്ങര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്.
Top