കോട്ടയത്തും ചെങ്ങന്നൂരും പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

കോട്ടയം : ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം നിരക്കിൽ ഇരട്ടി വർധന. 10 രൂപയിൽ നിന്ന് 20 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്. തീർഥാടന കാലം മുൻ നിർത്തിയാണ് നിർത്തിയാണ് ഇത്തരമൊരു നീക്കം. ഏറ്റവും കൂടുതൽ‌ തീർഥാടകർ എത്തുന്ന സ്റ്റേഷനുകളായതു കൊണ്ടാണ് ഇവിടെ നിരക്ക് വർധന. മറ്റ് സ്റ്റേഷനുകൾക്ക് ഇത് ബാധകമല്ല.
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനും പുറത്തു നിന്നുള്ളവർ അനാവശ്യമായി പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത് തടയാനുമാണ് നിരക്കു കൂട്ടിയതെന്നാണ് റെയിൽവെയുടെ വിശദീകരണം. ഡിസംബർ ഒന്നു മുതൽ നിലവിൽ വന്ന പുതിയ നിരക്ക് ജനുവരി 20 വരെ തുടരും. ഉത്സവ സീസണുകളിൽ നിരക്ക് വർധിപ്പിക്കാമെന്ന് റെയില്‍വെ ചട്ടമുണ്ടെങ്കിലും ഇതാദ്യമായാണ് ശബരിമല സീസണിൽ നിരക്ക് വർധന ഉണ്ടായിരിക്കുന്നത്.

Top